1 kings 19: 1-8

1 kings 19: 1-8
  • 1 ) And Ahab told Jezebel all that Elijah had done, and likewise how he had slain all the prophets with the sword.

  • 2 ) Then Jezebel sent a messenger unto Elijah, saying, So let the gods do to me, and more also, if I make not your life as the life of one of them by tomorrow about this time.

  • 3 ) And when he saw that, he arose, and went for his life, and came to Beersheba, which belongs to Judah, and left his servant there.

  • 4 ) But he himself went a day's journey into the wilderness, and came and sat down under a juniper tree: and he requested for himself that he might die, and said, It is enough, now, O LORD, take away my life, for I am not better than my fathers.

  • 5 ) And as he lay and slept under a juniper tree, behold, then an angel touched him, and said unto him, Arise and eat.

  • 6 ) And he looked, and, behold, there was a cake baked on the coals, and a cruse of water at his head. And he did eat and drink, and laid him down again.

  • 7 ) And the angel of the LORD came again the second time, and touched him, and said, Arise and eat, because the journey is too great for you.

  • 8 ) And he arose, and did eat and drink, and went in the strength of that food forty days and forty nights unto Horeb the mount of God.

1 kings 19: 1-8
  • 1 ) ഏലീയാവു ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.

  • 2 ) ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.

  • 3 ) അവൻ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്നു അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.

  • 4 ) താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു, ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ, ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.

  • 5 ) അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്നു ഒരു ദൂതൻ അവനെ തട്ടി അവനോടു: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.

  • 6 ) അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കൽ ഇരിക്കുന്നതു കണ്ടു, അവൻ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.

  • 7 ) യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്നു അവനെ തട്ടി: എഴുന്നേറ്റു തിന്നുക, നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു.

  • 8 ) അവൻ എഴുന്നേറ്റു തിന്നുകുടിച്ചു, ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു.